Thursday 3 September 2009

ഇനി നീ എന്നെങ്കിലും ഓര്‍കുമോ


നീ കാറ്റില്‍പറത്തിയ ഈ നൊമ്പരപ്പൂക്കളെല്ലാം
എന്‍ സ്വപ്നങ്ങളായിരുന്നു...
എന്‍ കവിതെയെന്നു ചൊല്ലി നീ കീറിയ കടലാസുകളെല്ലാം
എന്നുടെ പ്രണയമായിരുന്നു...
നീ വെറും നേരമ്പോക്കായി കരുതിയ നമ്മുടെ പ്രണയം
ഞാന്‍ നെഞ്ജിലെട്ടിയിരുന്നു....

എന്തിനോ വേണ്ടി നീ എന്നെ വേരുതപ്പോള്‍
ഒരു കൊടുമുടിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു...
നീ പറഞ്ഞ ഓരോ കുത്തുവാക്കുകളും അസ്ത്രങ്ങളായി തറച്ചത്‌-
എന്‍ ഹൃദയത്തിലാണ്...
നീ കൂടെയില്ലാത്ത ഓരോ നിമിഷവും
നീരുകയാനേന്‍ മാനസം ...എങ്കിലും സഖേ നീ പറയാത്തതെന്തേ ...നാം അകലുകയായിരുന്നുവെന്നു ...നീ നല്‍കിയൊരു സ്നേഹം ഇനിയും തോരാമാഴയായ് എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍ ...നിന്‍റെ എല്ലാമെല്ലാമായിരുന്ന ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന ഈ പഴ്ജന്മത്തെ ഇനി നീ എന്നെങ്കിലും ഓര്‍കുമോ....?????

No comments: